പ്രണയം നിരസിച്ചാല്‍ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാസ്ഥയാണ്; നിതിന വിഷയത്തില്‍ മന്ത്രി വീണാ ജോര്‍ജ്

കോളജ് വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രണയം നിരസിച്ചാല്‍ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാസ്ഥയാണ്.

പ്രണയമെന്ന് അതിനെ വിളിക്കാന്‍ കഴിയില്ല അതിശക്തമായ ഒരു പൊതുബോധം, യുവതയുടെ പൊതുബോധം അങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അനിവാര്യമാണ്.സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവര്‍ക്കുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വനിത ശിശു വികസനവകുപ്പ് ശക്തമാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് സമീപ കാലഘട്ടത്തില്‍.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും കൗണ്‍സിലര്‍മാരുടെ സേവനവും കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളിലോ ഭീഷണികളിലോ അകപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വനിത ശിശുവികസന വകുപ്പിന്റെ മിത്ര 181 ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാവുന്നതാണ്. പോലീസിന്റെയും നിയമപരമായിട്ടുള്ളതുമായ സഹായവും വനിതാ ശിശു വികസന വകുപ്പ് ഉറപ്പാക്കുന്നതാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ത്ഥി നിഥിനയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നിതിന മോളും അമ്മയും താമസിച്ചിരുന്ന കുറുപ്പുന്തറയിലെ വീട്ടിൽ എത്തിക്കും.

ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം അമ്മ ബിന്ദുവിന്റെ തലയോലപ്പറമ്പ് ധ്രുവപുരത്തെ വീട്ടിൽ എത്തിച്ച ആയിരിക്കും ശവസംസ്കാരം നടത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News