ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി സുധാകരനും സതീശനും; രാജി സ്വീകരിക്കാതെ ഓഡിറ്റ് നടത്താന്‍ തീരുമാനം

ചുമതലകളില്‍ നിന്നുള്ള രമേശ് ചെന്നിത്തലയുടെ രാജി,  മുതിര്‍ന്ന നേതാക്കളുടെ പ്രതിഷേധത്തിന്റെ ഭാഗമായി. രാജി സ്വീകരിക്കാത്തതും സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടത്താനുമുള്ള സുധാകരവിഭാഗത്തിന്റെ തീരുമാനം ചെന്നിത്തലക്കെതിരെയുള്ള നീക്കമെന്നും സൂചന. മുതിര്‍ന്ന നേതാക്കളുടെ എതിരഭിപ്രായങ്ങളെ സംഘടിതമായി ചെറുക്കാനും സുധാകര വിഭാഗത്തിന്റെ തീരുമാനം.

ജയ്ഹിന്ദ് ടി വി, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്, കെ കരുണാകരന്‍ ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍  പദവി ഇനി കെപിസിസി അധ്യക്ഷന്‍ തന്നെ വഹിട്ടെയെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല പദവികള്‍ രാജിവെച്ചത്. പക്ഷെ ചെന്നിത്തലയുടെ രാജി പ്രതിഷേധമാണെന്ന് തിരിച്ചറിഞ്ഞ സുധാകരനും വിഡി സതീശനും മറുതന്ത്രം മെനഞ്ഞു.

മൂന്ന് സ്ഥാപനങ്ങളിലുമായി 35 കോടിയുടെ ബാധ്യതയാണുള്ളതെന്നും. സ്ഥാപനങ്ങളിലെ ഓഡിറ്റിങ്ങിന് ശേഷം മതി രാജിയെന്നും സുധാകരന്‍ നിലപാട് എടുത്തു. ഇതിനുശേഷം സുധാകരവിഭാഗം തന്നെ ചെന്നിത്തലയെ അവഹേളിക്കുന്നതരത്തില്‍ വാര്‍ത്തയും പുറത്തുവിട്ടു.

മുല്ലപ്പള്ളി, വി.എം.സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളുടെ നിപാടിനെ പിന്തുണച്ചതും ഡിസിസി പുനസംഘടനമുതല്‍ ചെന്നിത്തല എടുത്ത നിലപാടുമാണ് സുധാകര വിഭാഗത്തെ പ്രകോപിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ സംഘടിത ചേരിയെ തകര്‍ക്കുകയാണ് കെ.സി. വേണുഗോപാല്‍ നേതൃത്വം നല്‍കുന്ന പുതിയ ഗ്രൂപ്പിന്റെ നീക്കം.

ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തികഞ്ഞ പരാജയം ആയിരുന്നെന്ന ചര്‍ച്ചകള്‍ക്കൊപ്പം പാര്‍ട്ടി സ്ഥാപനങ്ങളില്‍ 35 കോടിയുടെ ബാധ്യതയും വരുത്തിവെച്ചുവെന്നാണ് സൂധാകര വിഭാഗത്തിന്റെ വ്യാപക പ്രതികരണം. ഇതില്‍ ചെന്നിത്തല അനുകൂലികള്‍ വലിയ പ്രതിഷേധത്തിലാണ്. മാത്രമല്ല കെപിസിസി പുനസംഘടനയില്‍ ചെന്നിത്തലയൂടെ സമ്മര്‍ദ്ദം കുറക്കുക എന്ന ലക്ഷ്യവും പുതിയ നീക്കത്തിന് പിന്നിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News