സംസ്ഥാനത്ത്‌ മഹാത്മാഗാന്ധിയുടെ 152-ാം ജൻമവാർഷികം ആചരിച്ചു

സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 152-ാം ജൻമവാർഷികം സംസ്ഥാനത്ത്‌ വിപുലമായി ആചരിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാർക്കിലെ മഹാത്മജി പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹാരാർപ്പണം നടത്തി.

ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, ജി.ആർ. അനിൽ, വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. നിയമസഭ സമുച്ചയത്തിൽ മഹാത്മജി പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി.

ഗാന്ധി ദർശന ചിന്തകൾ പുതുക്കി സംസ്ഥാനത്ത്‌ ഒട്ടാകെ ഗാന്ധി ജയന്തി ആഘോഷം നടന്നു. വിവിധ പാർട്ടികളുടെയും സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ആഘോഷ പരിപാടികൾ നടന്നു. സ്കൂളുകളിൽ ഓൺലൈനായും ചടങ്ങുകൾ സംഘടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News