‘ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പന്‍ സമീപനമാണ് കോണ്‍ഗ്രസിന്റേത്’; വിമർശിച്ച് ലീഗ്

ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം. നിലവിലെ സാഹചര്യത്തില്‍ നിന്ന് മുസ്ലീം ലീഗിന് കരകയറാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കോണ്‍ഗ്രസിന്റെ കാര്യത്തിലാണ് സംശയം. അടുത്തിടെയുണ്ടായ ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പന്‍ സമീപനമാണ് കോണ്‍ഗ്രസിന്റേതെന്നും ലീഗ് വിമർശിച്ചു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയിലും സംവരണ വിഷയത്തിലുമെല്ലാം കോണ്‍ഗ്രസിന്റെ ആശയക്കുഴപ്പം പ്രകടമായി. കോണ്‍ഗ്രസില്‍ ഐക്യമില്ലെങ്കില്‍ അതു ബാധിക്കുക യു.ഡി.എഫിനെയാണെന്നും ലീഗ് ആശങ്കരേഖപ്പെടുത്തി.

തെരെഞ്ഞടുപ്പിലുണ്ടായത് കനത്ത തോല്‍വിയെന്നും മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതിയിൽ വിലയിരുത്തി. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളിലും പരസ്യപ്പോരിലും ലീഗിന് കടുത്ത അസംതൃപ്തിയുണ്ട്. യു.ഡി.എഫ് നേതൃത്വം ഇങ്ങനെ പോയാല്‍ ലീഗ് കയ്യും കെട്ടി കാഴ്ച്ചക്കാരായി നില്‍ക്കരുതെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here