”എല്ലാത്തിന്റെയും എക്സ്ട്രീം ആണ് ബാലു ” ബാലഭാസ്കറിനെ കുറിച്ച് ഭാര്യ ലക്ഷ്മി

വയലിനിസ്റ്റ് ബാലഭാസ്കർ എന്നും മലയാളികളുടെ വിങ്ങുന്ന ഓർമയാണ്. എന്നാൽ സംഗീത സാന്ദ്രമായ അദ്ദേഹത്തിന്റെ ഓർമകൾക്ക് ഇന്നും ജീവനുണ്ട്. കൈരളി ചാനലിന്റെ ജെ ബി ജംഗ്‌ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കവേ ബാലഭാസ്കറിനെ കുറിച്ച് ഭാര്യ ലക്ഷ്മി പങ്കുവച്ച കാര്യങ്ങൾ ഇപ്പോൾ വൈറലാകുകയാണ്

”എല്ലാത്തിന്റെയും എക്സ്ട്രീം ആണ് ബാലഭാസ്കർ, ആർക്കും മത്സരിച്ച് നിൽക്കാൻ പറ്റാത്ത അത്രയും എക്സ്ട്രീം ആണെന്ന് ലക്ഷ്മി പറയുന്നു. അതിപ്പോൾ പ്രാക്ടീസിന്റെ കാര്യത്തിലായാലും മൂഡ് സ്വിവിങ്ങിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെ”.

ബാലഭാസ്കറിനൊപ്പം ജീവിതത്തിന്റെ എല്ലാ കോണിലും കൂടെയുണ്ടായിരുന്ന ആളാണ് ഭാര്യ ലക്ഷ്മി. ഭർത്താവിന്റെയും പെട്ടെന്നുള്ള വിയോഗം ഇന്നും ആ കുടുംബത്തിന് താങ്ങാനായിട്ടില്ല.വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം. 2

018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിവരുമ്പോഴാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെടുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി മരത്തില്‍ ഇടിക്കുകയായിരുന്നു. ആദ്യം മകള്‍ തേജസ്വിനിയും ഒക്ടോബര്‍ 2ന് ബാലഭാസ്‌കറും മരണത്തോട് കീഴടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News