ശഹീൻ കൊടുങ്കാറ്റ് ഒമാൻ തീരത്തോടടുക്കുന്നു; മസ്കത്തിൽ അതീവ ജാഗ്രത

ശഹീൻ കൊടുങ്കാറ്റ് ഒമാൻ തീരത്തോടടുക്കുന്നു. മസ്കത്തിൽനിന്ന് 650 കിലോമീറ്റർ അകലെയാണ് കൊടുങ്കാറ്റിെൻറ പ്രഭവ കേന്ദ്രം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു. മസ്കത്തിലുള്ള പ്രത്യേകിച്ച് സീബ്, ബർക്ക, വടക്കൻ ബാത്തിന പ്രദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇന്ന് വൈകീട്ട് മുതൽ 12 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ രൂപപ്പെടുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾ മുൻകരുതലുകൾ എടുക്കാനും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറിതാമസിക്കാനും താഴ്വരകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും അതോറിറ്റി നിർദേശിച്ചു.

ഞായറാഴ്ച മുതൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. മസ്കത്ത് മുതൽ ബാത്തിന വരെ കനത്ത മഴ പെയ്യും. 150 മുതൽ 600 മില്ലീ മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ പ്രവേശിച്ച ‘ശഹീൻ’ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ മാക്രാൻ തീരത്ത് എത്തുമെന്നും ഒക്ടോബർ 4 നു പുലർച്ചയോടെ ഒമാൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തു നിന്നും ദൂരേക്ക് സഞ്ചരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News