വന്യജീവി സംരക്ഷണത്തിൽ കേരളം രാജ്യത്തിന് മാതൃക; മുഖ്യമന്ത്രി

വന്യജീവി സംരക്ഷണത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്യ ജീവി ശല്യം തടയാൻ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിനായി 204 ജനജാഗ്രത സമിതികൾ രൂപികരിച്ചിട്ടുണ്ട്.

ഇതിന്റെ പ്രവർത്തനം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു . ജനങ്ങളും ജനപ്രതിനിധികളും വനംവകുപ്പുദ്യോഗസ്ഥരുമുള്‍പ്പെടുന്നതാണ് ജാഗ്രതാസമിതികള്‍. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

വനംവകുപ്പുദ്യോഗസ്ഥർക്കും, തോക്ക് കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ഉദ്യോഗസ്ഥർക്കും, തോക്ക് ലൈസൻസുള്ളവർക്കുമാണ് അനുമതി. വന്യജീവി പക്ഷാചരണത്തിന്റെ സംസ്ഥലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News