നാല് ക്യാമറയും മികച്ച ബാറ്ററി പവറും; പുതുപുത്തൻ ഫീച്ചറുമായി റെഡ്മി നോട്ട് 10 ലൈറ്റ്

ഷവോമി തങ്ങളുടെ ജനപ്രിയ സ്മാർട്ട്ഫോൺ സീരിസായ റെഡ്മി നോട്ട് 10 സീരിസിൽ പുതിയ സ്മാർട്ഫോണ്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10 ലൈറ്റ് എന്ന സ്മാര്‍ട്ട്ഫോണാണ് ഇന്ത്യന്‍ വിപണയിലെത്തിച്ചത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ റെഡ്മി നോട്ട് 9 പ്രോയുടെ പൂർണ്ണമായും റീബാഡ്ജ് ചെയ്ത മോഡലാണ് റെഡ്മി നോട്ട് ലൈറ്റ്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി എസ്ഒസി ആണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 13,999 രൂപയാണ് വില 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 15,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയുമാണ് വില.

റെഡ്മി നോട്ട് 10 ലൈറ്റിന്‍റെ സവിശേഷതകള്‍

റെഡ്മി നോട്ട് 10 ലൈറ്റിന്‍റെ സവിശേഷതകള്‍ നാല് ക്യാമറകളാണ് പുതിയ ഫോണിനുള്ളത്. 48 മെഗാപിക്സലാണ് മെയിന്‍ ക്യാമറ. എഫ്/2.2 അപ്പേർച്ചറുള്ള അൾട്രാ-വൈഡ് ആംഗിൾ ലെൻസോട് കൂടിയ 8 മെഗാപിക്സൽ സെൻസർ, എഫ്/2.4 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ക്യാമറയും എഫ്/2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉള്ളത്.

മുൻവശത്തായി എഫ്/2.48 അപ്പർച്ചർ ഉള്ള 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും റെഡ്മിയുടെ പുതിയ മോഡലിനുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള എംഎഎച്ചിന്‍റെ ബാറ്ററി കരുത്തുമായാണ് റെഡ്മിയുടെ വരവ്. കണക്റ്റിവിറ്റിക്കായി, ഫോണിന് 4G VoLTE, Wi-Fi 802.11ac, Bluetooth v5.0, GPS/A-GPS, NavIC, USB ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്‍റ് സെൻസറും ഫേസ് അൺലോക്കുമുണ്ട്. 209 ഗ്രാമാണ് ഫോണിന്‍റെ ഭാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel