നിതിനയുടെ കൊലപാതകം; പ്രതി അഭിഷേക് ബൈജുവിനെ തെളിവെടുപ്പിനെത്തിച്ചു

പാലായിൽ സഹപാഠി നിതിനയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി അഭിഷേക് ബൈജുവിനെ തെളിവെടുപ്പിനായി പാലാ സെന്റ് തോമസ് ക്യാമ്പസിൽ എത്തിച്ചു. പരീക്ഷ എഴുതാൻ കോളേജിൽ വന്നതുമുതൽ കൃത്യം നടത്തിയത് വരെയുള്ള കാര്യങ്ങൾ പ്രതി പൊലീസിനോട് വിശദീകരിച്ചു. പ്രതിയെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യാനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.

തെളിവെടുപ്പിനായി ക്യാമ്പസിനുള്ളിൽ എത്തിച്ചപ്പോഴും പ്രതി അഭിഷേക് ബൈജുവിന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസങ്ങളും ഇല്ലായിരുന്നു. രാവിലെ ക്യാമ്പസിനുള്ളിൽ വന്നതുമുതൽ കൊല നടത്തിയതടക്കമുള്ള കാര്യങ്ങൾ വളരെ ലാഘവത്തോടെയാണ് പ്രതി പൊലീസിനുമുന്നിൽ വിശദീകരിച്ചത്. തെളിവെടുപ്പിൽ പ്രതി പൊലീസിനോട് പറഞ്ഞതും വിശദീകരിച്ചു കാണിച്ചതും ഇങ്ങനെ.

“പകൽ 11 മണിയോടെ പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങി നേരെ വന്നത് കോളേജ് കെട്ടിടത്തിന് മുന്നിലെ മര തണലുകൾ ക്കിടയിലുള്ള ബെഞ്ചിലേക്ക്. ഇവിടെ 10 മിനിറ്റ് സമയം നിതിനക്കായി കാത്തു നിന്നു. മുന്നിലെ വഴിയിലൂടെ നിതിന നടന്നു വരുന്നത് കണ്ടു അടുത്തേക്ക് എത്തി. കൈവശമുണ്ടായിരുന്ന നിതിനയുടെ മൊബൈൽ ഫോൺ തിരികെ നൽകി. 20 മീറ്ററോളം ഇരുവരും നടന്നുനീങ്ങി.

സംസാരത്തിനിടെ നീ പോയാൽ ഞാൻ ചത്തുകളയുമെന്ന് നിതിനയെ ഭീഷണിപ്പെടുത്തി. ഇതു കാര്യമാക്കാതെ അമ്മയോട് ഫോണിൽ സംസാരിച്ചു നിതിന മുന്നോട്ടു നീങ്ങുന്നതിനിടെ കഴുത്തിൽ പിടിച്ചു മുട്ടിൽ നിർത്തി. പോക്കറ്റിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് വലം കൈകൊണ്ട് നിതിനയുടെ ഇടത്തെ കഴുത്തിൽ ആഞ്ഞു വീശുകയായിരുന്നു. പിടിവലിക്കിടെ തന്റെ കൈത്തണ്ടയിലും ചെറുതായി മുറിഞ്ഞു. ചോരയിൽ കുളിച്ചു നിതിന പിടയുമ്പോൾ അൽപ്പം മാറിയുള്ള കൽക്കട്ടയിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് അഭിഷേക് ഇരുന്നു…..”

തെളിവെടുപ്പിനുശേഷം പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. തിങ്കളാഴ്ച പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. കൊല നടത്താൻ ഉപയോഗിച്ച ബ്ലേഡ് ഒരാഴ്ചയ്ക്ക് മുൻപ് കൂത്താട്ടുകുളത്ത് നിന്ന് വാങ്ങിയതാണെന്ന് പ്രതി മൊഴി നൽകിയിരുന്നു. തിങ്കളാഴ്ച പ്രതിയെ ഇവിടെ എത്തിച്ചും തെളിവെടുപ്പ് നടത്തും.

പാലാ സിഐ കെ പി തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് അന്വേഷണ ചുമതല. കേസിൽ പ്രതി ക്കെതിരെയുള്ള കൃത്യമായ സാക്ഷിമൊഴികളും തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിതിനയുടെ മരണകാരണം രക്തം വാർന്നതെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News