നടി മൗനി റോയ് വിവാഹിതയാകുന്നു

സീരിയലിലൂടെ വന്ന് ബോളിവുഡിലെ തിരക്കേറിയ നടിയായി മാറിയ മൗനി റോയ് വിവാഹിതയാകുന്നു. 2022 ജനുവരിയിലാകും വിവാഹം എന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്തു. ദുബായ് ആസ്ഥാനമായ ബിസിനസുകാരൻ സൂരജ് നമ്പ്യാരാണ് മൗനിയുടെ കഴുത്തിൽ മിന്നു ചാർത്തുന്നത്.

രണ്ടു വർഷമായി ഇരുവരും പ്രണയത്തിലാണ്. ദുബൈയിലെ ഇൻവസ്റ്റ്‌മെന്റ് ബാങ്കറാണ് സൂരജ് നമ്പ്യാർ. ബംഗളൂരുവാണ് സ്വദേശം. നടി മന്ദിര ബേദിയുടെ മുംബൈയിലെ വീട്ടിൽ വച്ച് സൂരജിന്റെ മാതാപിതാക്കളും മൗനിയുടെ അമ്മയും തമ്മിൽ വിവാഹക്കാര്യം ചർച്ച ചെയ്തതായി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്തു. ദുബൈയിലോ ഇറ്റലിയിലോ ആയിരിക്കും വിവാഹം. ജന്മനാടായ പശ്ചിമബംഗാളിലെ കൂച്ച് ബിഹാറിൽ സൽക്കാരവും നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News