തന്നെ സംഗീതലോകത്തേക്ക് എത്തിച്ചത് അച്ഛന്റെ വേദവാക്യങ്ങൾ ; രസകരമായ സംഭവം തുറന്ന് പറഞ്ഞ് ബാലഭാസ്കർ

മലയാളികളുടെ പ്രിയപെട്ട ബാലഭാസ്കർ വിട പറഞ്ഞിട്ട് മൂന്നു വർഷം പിന്നിടുകയാണ്. ഇന്നും അദ്ദേഹത്തിന്റെ ഓർമകളിൽ വിങ്ങുകയാണ് പ്രിയപ്പെട്ടവർ.

എന്നാൽ സാധരണകാരനായ ബാലുവിനെ സംഗീത രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുവാൻ സഹായിച്ച ഒരു നിർണായക തീരുമാനമുണ്ട്. അതിനെ അച്ഛൻ പറഞ്ഞ വേദവാക്യമെന്നാണ് ബാലു തന്നെ പറയുന്നത്. കൈരളി ചാനലിലെ ജെ ബി ജംഗ്‌ഷനിൽ പങ്കെടുക്കവെയാണ് ഇക്കാര്യം ആരാധകരുമായി അദ്ദേഹം പങ്കുവെച്ചത്.

പ്ലസ് ടു കഴിഞ്ഞ ശേഷം തുടർപഠനത്തിനായി ഫിസിക്സ്‌ തെരഞ്ഞെടുത്ത ബാലു ആദ്യ ക്ലാസിൽ തന്നെ ആകെ അസ്വസ്ഥനായിരുന്നു. തുടർന്ന് മാതാപിതാക്കളോട് സംഗീതമാണ് തന്റെ ഇഷ്ടമേഖലയെന്ന് ബാലു അറിയിച്ചു. അന്ന് അച്ഛൻ പറഞ്ഞ വാക്കുകൾ ബാലു എന്ന വ്യക്തിയെ മലയാളികളുടെ പ്രിയപെട്ടവനാക്കിയത്.

ഫിസിക്സ്‌ പഠിച്ചതുകൊണ്ട് നിനക്കും ഒപ്പം ഫിസിക്സിനും ഗുണമില്ല. എന്നാൽ സംഗീതം പഠിക്കുന്നത് നിന്റെ ഇഷ്ടപ്രകാരമായത് കൊണ്ട് നിൻക്ക് സന്തോഷം ഉണ്ടാകും.അങ്ങനെയാണ് ബാലു സംഗീതം തെരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News