പുരാവസ്തു തട്ടിപ്പ് കേസ്; മോൻസന്‍ മാവുങ്കൽ റിമാൻഡിൽ

പുരാവസ്തു തട്ടിപ്പ് കേസില്‍ മോൻസന്‍ മാവുങ്കൽ റിമാൻഡിൽ. ഈ മാസം ഒൻപതാം തീയതി വരെയാണ് മോൻസനെ റിമാൻഡ് ചെയ്തത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ മോൻസന്‍ മാവുങ്കലിനെ രണ്ട് തവണ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ശിൽപിയെ വഞ്ചിച്ച് പണം നൽകാത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോൻസനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കോടതി തിങ്കളാഴ്ച പരിഗണിക്കും.

മോൻസന്‍ മാവുങ്കലിന്റെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം ശിൽപങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ശിൽപി സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് ഇന്നലെ രാത്രി റെയ്ഡ് നടത്തിയത്. സുരേഷ് നിർമിച്ച് നൽകിയ വിശ്വരൂപം ശിൽപം ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News