ഒടുവിൽ മൂവരും കണ്ടുമുട്ടി; ചിത്രം പങ്കുവെച്ച് എ.ആര്‍ റഹ്മാന്‍

സിനിമാതാരങ്ങളായ മാധവനും വിവേക് ഒബ്‌റോയിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍. ദുബായില്‍ വെച്ച് നടക്കുന്ന ‘എക്‌സ്‌പോ 2020’ല്‍ വെച്ചാണ് മൂവരും കണ്ടുമുട്ടിയത്.

”ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനത്തില്‍ നിന്ന്. ഇരുവശത്തുമായി രണ്ട് സുഹൃത്തുക്കളും (സാതിയ) എന്നായിരുന്നു എ.ആര്‍. റഹ്മാന്‍ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.

പോസ്റ്റിന് മാധവന്‍ കമന്റും ചെയ്തിട്ടുണ്ട്. ”നിങ്ങളെ വീണ്ടും കണ്ടതില്‍ വളരെ സന്തോഷം. നമ്മള്‍ കൊവിഡ് ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പ് കണ്ടുമുട്ടിയിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷമായിരിക്കുന്നു. സന്തോഷകരമായ ആ ദിവസങ്ങള്‍ക്ക്,” എന്നായിരുന്നു മാധവന്റെ കമന്റ്.

”ഞങ്ങളുടെ ‘അലൈപായുതേ’യും ‘സാതിയ’യും ചെയ്ത സംഗീതാചാര്യനൊപ്പം,” എന്ന തലക്കെട്ടോടു കൂടി മാധവനും ഈ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ ‘അലൈപായുതേ’ തെന്നിന്ത്യയിലെ ക്ലാസിക് പ്രണയ ചിത്രങ്ങളിലൊന്നാണ്. എ.ആര്‍. റഹ്മാന്റെ സംഗീത സംവിധാനത്തില്‍ പിറന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും സംഗീതാസ്വാദകരുടെ പ്രിയപ്പെട്ടവയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News