സമ്പൂര്‍ണ വാക്സിനേഷന്‍ എന്ന ലക്ഷ്യം കൈവരിച്ച് എറണാകുളം ജില്ല

സംസ്ഥാനത്താദ്യമായി, സമ്പൂര്‍ണ്ണ വാക്സിനേഷന്‍ എന്ന ലക്ഷ്യം കൈവരിച്ച് എറണാകുളം ജില്ല.18 വയസ്സിനു മുകളിലുള്ള വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറായ മു‍ഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കിയാണ് നേട്ടം കൈവരിച്ചത്. 100 ശതമാനം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്‍റെ പ്രഖ്യാപനം മന്ത്രി പി രാജീവ് നിര്‍വഹിച്ചു.

വാക്സിനേഷനില്‍ എന്നും ഒരു പടി മുന്നിലായിരുന്ന എറണാകുളം ജില്ല ചുരുങ്ങിയ കാലയളവിലാണ് സമ്പൂര്‍ണ്ണ വാക്സിനേഷന്‍ എന്ന നേട്ടം കൈവരിച്ചത്.സമ്പൂര്‍ണ്ണ വാക്സിനേഷന്‍റെ ജില്ലാതല പ്രഖ്യാപനം കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു.

പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ കോവിഡ് കാലത്ത് ക‍ഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. വാക്സിന്‍ വിതരണത്തില്‍ മിച്ച രീതിയില്‍ മുന്നേറ്റം നടത്തിയ തദ്ദേശഭരണസ്ഥാപനഅധികൃതരെയും നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും മൊമെന്‍റൊ നല്‍കി ആദരിച്ചു.

18 വയസിനു മുകളിലുള്ള 29 ലക്ഷത്തി 53,582 പേരിൽ 2871,236 പേർ ഇതിനകം കൊവിഡ് പ്രതിരോധ വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചു .14 ലക്ഷത്തോളം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു ക‍ഴിഞ്ഞിട്ടുണ്ട്.കോവിഡ് പോസിറ്റീവായി 3 മാസം തികയാത്ത 1,37,019 പേർക്ക് കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് വാക്സിന്‍ നല്‍കും.

ഗസ്റ്റ് വാക്സ് എന്ന പേരില്‍ നടപ്പാക്കിയ പദ്ധതി പ്രകാരം ജില്ലയിലെ മു‍ഴുവന്‍ അതിഥി തൊ‍ഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്സിനേഷന്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പട്ടികവർഗക്കാർക്കു വേണ്ടി ട്രൈബ് വാക്സ് പദ്ധതി മുഖേന 18 വയസു പൂർത്തിയായ 8780 പേർക്കും വാക്സിൻ നൽകി.

കിടപ്പു രോഗികൾക്കും സാന്ത്വന പരിചരണം ലഭിക്കുന്നവർക്കും ഭിന്നശേഷിക്കാർ, ട്രാന്‍സ്ജെന്‍ഡേ‍ഴ്സ്, എച്ച്.ഐ.വി. ബാധിതർ, ജയിൽ അന്തേവാസികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കിയാണ് സമ്പൂര്‍ണ വാക്സിനേഷന്‍ എന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News