പത്തനംതിട്ട കൊടുംതറ ഗവ. എൽ.പി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പത്തനംതിട്ട കൊടുംതറ ഗവ.എൽ.പി സ്കൂളിൽ പത്തനംതിട്ട ജനമൈത്രി പൊലീസിന്റെ ശുചീകരണ-നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ജില്ലാതല ഉദ്‌ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. ജില്ലയിലെ ഓരോ പൊലീസ് സ്റ്റേഷനും ഓരോ സ്കൂൾ വീതം നവീകരിക്കുന്നതിനായി നേതൃത്വം നൽകുമെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

പത്തനംതിട്ട കൊടുംതറ ഗവ.എൽ.പി സ്കൂളിൽ പത്തനംതിട്ട ജനമൈത്രി പോലീസ് ശുചീകരണ – നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷനും ഓരോ സ്കൂൾ വീതം, സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വൃത്തിയാക്കി അധ്യയനത്തിനു സജ്ജമാക്കുന്നതിന് എസ്. പി ശ്രീമതി. നിശാശിന്തിനി IPS നിർദ്ദേശം കൊടുത്തിരുന്നു. ഓരോ ആഴ്ചയും ഓരോ പോലീസ് സ്റ്റേഷൻ ഒരു സ്കൂൾ പ്രവർത്തന സജ്ജമാക്കും.ഇതിന്റെ ജില്ലാതല ഉദ്ഘാടനം കൊടുംതറ സ്കൂളിൽ ഇന്ന് നിർവ്വഹിച്ചു. ജില്ലയിലെ 228 സ്കൂളുകൾ ജില്ലയിലെ ജനമൈത്രി പോലീസ് ഇങ്ങനെ സജ്ജമാക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News