കാട്ടുപന്നിയിടിച്ച് പരിക്കേറ്റ യാത്രക്കാരൻ മരിച്ചു

കാസർകോട് കർമ്മംതൊടിയിൽ സ്‍കൂട്ടറിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. കാവുങ്കാൽ സ്വദേശി കുഞ്ഞമ്പു നായരാണ് മരിച്ചത്. 60 വയസായിരുന്നു. ചെർക്കള-ജാൽസൂർ സംസ്ഥാനാന്തര പാതയിൽ രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ വാഹനം മറിഞ്ഞ് തെറിച്ചുവീണ കുഞ്ഞമ്പു നായരുടെ തലയ്ക്കാണ് പരിക്കേറ്റത്.

കുഞ്ഞമ്പു നായരെ ആദ്യം മുള്ളേരിയ നായനാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗളുരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈകിട്ടോടെ മരണം സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു.

അതേസമയം വന്യമൃഗശല്യം തടയുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 204 ജനജാഗ്രത സമിതികൾ തയ്യാറാക്കി. വന്യ‍മ‍ൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സൗരോർജ്ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel