ആരോഗ്യമുള്ള ജനാധിപത്യത്തിന് ഊർജസ്വലമായ ജുഡീഷ്യറി ആവശ്യമാണ്; ജസ്റ്റിസ് എൻ.വി. രമണ

ആരോഗ്യമുള്ള ജനാധിപത്യത്തിന് ഊർജസ്വലമായ ജുഡീഷ്യറി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. രാജ്യത്തെ ഒൻപത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ അടക്കം നിയമിക്കുന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്രനിയമമന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

മെയ് മാസം മുതൽ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ 106 പേരുകളാണ് സുപ്രീംകോടതി കൊളീജിയം കൊളീജിയം ശുപാർശ ചെയ്‌തത്‌. അതിൽ ചില പേരുകളിൽ കേന്ദ്രം തീരുമാനമെടുത്തു. ബാക്കിയുള്ളവരുടെ നിയമനത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്രനിയമമന്ത്രി കിരൺ റിജിജു അറിയിച്ചത്. ദില്ലിയിൽ നാഷണൽ ലീഗൽ സർവീസ് അതോറിറ്റി സമർപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News