ലോക് ജനശക്തി പാർട്ടിയുടെ ചിഹ്നം മരവിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

ചിരാഗ് പസ്വാനും പശുപതി പരസും തമ്മിലുള്ള പരസ്യപ്പോരിനിടയിൽ ലോക് ജനശക്തി പാർട്ടിയുടെ ചിഹ്നം മരവിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിൽ ഇരു പക്ഷങ്ങൾക്കും ലോക് ജനശക്തി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കമ്മീഷൻ അറിയിച്ചു.

രണ്ട് പക്ഷങ്ങളും പുതിയ ചിഹ്നങ്ങളുമായി മത്സരിക്കണമെന്നും ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ചരടുവലിയിൽ പശുപതി പരസ് ഉൾപ്പടെയുള്ള എംപി മാർ എല്‍ ജെ പിയിൽ പിളർപ്പുണ്ടാക്കി പുറത്ത് പോയിരുന്നു. നിലവിൽ രണ്ട് പക്ഷമായി മാറിയ എല്‍ ജെ പി യുടെ ഒരു പക്ഷത്തിനു മാത്രമായി തിരഞ്ഞെടുപ്പ് ചിഹ്നം നൽകാനാകില്ലെന്നാണ് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News