സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന തീയറ്ററുകൾ തുറക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനസമിതി യോഗത്തിലാണ് തീയറ്ററുകൾ തുറക്കാൻ അനുമതി നൽകിയത്.

ഈ മാസം 25 മുതലാണ് തീയറ്ററുകൾ തുറക്കുക. അമ്പത് ശതമാനം പേർക്ക് പ്രവേശനം നൽകാനാണ് അനുമതി നൽകിയത്. വിവാഹ ചടങ്ങുകളിൽ അമ്പത് പേർക്ക് പങ്കെടുക്കാൻ അനുമതി നൽകാനും കൊവിഡ് അവലോകന സമിതി യോഗത്തിൽ തീരുമാനമായി.

ഘട്ടം ഘട്ടമായി സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ ഇളവുകൾ. ഗ്രാമസഭകൾ ചേരാനും അനുമതി നൽകിയിട്ടുണ്ട്. നേരത്തെ അടുത്ത മാസം ഒന്നുമുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

ഹോട്ടലുകളിൽ അമ്പത് ശതമാനം പേർക്ക് ഇരുന്ന് കഴിക്കാനും നേരത്തെ അനുമതി നൽകിയിരുന്നു. ബാറുകളിലും ഇരുന്ന് മദ്യപിക്കാനും കഴിഞ്ഞയാഴ്ച സർക്കാർ അനുമതി നൽകി. രണ്ട് ഡോസ് വസ്‌കിനെടുക്കുക, എ.സികൾ പ്രവർത്തിപ്പിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് പ്രവർത്തനാനുമതി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News