‘രാഷ്ട്ര പിതാവിന് ആദരാഞ്ജലി’; മുല്ലപ്പള്ളിയെ ട്രോളി സോഷ്യൽ മീഡിയ; Nothing Doing

ജനിച്ച ദിവസം തന്നെ ഗാന്ധിജിയെ കൊല്ലാൻ മുല്ലപ്പളിയ്ക്കല്ലാതെ മറ്റാർക്കു കഴിയും? ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന ചിത്രം പങ്കുവച്ചുകൊണ്ട് മുല്ലപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു, ‘രാഷ്ട്ര പിതാവിന് ആദരാഞ്ജലി’. ഗാന്ധിജി ജനിച്ച ദിവസമോ മരിച്ച ദിവസമോ അറിയാത്ത പാഴ്ജന്മങ്ങളാണ് കോൺഗ്രസ്സിൽ ഉള്ളതെന്നു തുടങ്ങി പരിഹാസങ്ങളും വിമർശനങ്ങളുമായി മുല്ലപ്പള്ളിയുടെ കമന്റ് ബോക്സ് അഥവാ ട്രോൾ ബോക്സ് നിറഞ്ഞു.

മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന കോൺഗ്രസിനാണ് ആദരാഞ്ജലി ചേരുന്നതെന്നും കമന്റുകളുണ്ട്. ജനിച്ച ദിവസം തന്നെ ഗാന്ധിയെ കൊല്ലുന്ന കാപാലികരാണ് കോൺഗ്രസുകാരെന്നും
ഗാന്ധിജി ജനിച്ച ദിവസമോ മരിച്ച ദിവസമോ അറിയാത്ത പാഴ്ജന്മങ്ങളാണ് കോൺഗ്രസ്സിൽ ഉള്ളതെന്നും വിമർശനങ്ങളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here