അബുദബിയിൽ എയർആംബുലൻസ് തകർന്ന് 4 മരണം

അബുദബിയിൽ എയർആംബുലൻസ് തകർന്ന് വീണ് നാലുപേർ മരിച്ചു. രണ്ട് പൈലറ്റുമാരും രണ്ട് മെഡിക്കൽ ടീമംഗങ്ങളുമാണ് മരിച്ചത്.

യു.എ.ഇ സ്വദേശികളായ ഖമീസ് സഈദ് അൽ ഹോലി, ലെഫ്റ്റനന്റ് നാസ്സർ മുഹമ്മദ് അൽ റാശിദി എന്നിവരാണ് മരിച്ച പൈലറ്റുമാർ, ഡോ .ശാഹിദ് ഗുലാം, ജോയൽ മിന്റോ എന്നിവരാണ് മരിച്ച മെഡിക്കൽ ടീമംഗങ്ങൾ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here