കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്; “ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ് അഴകൊഴമ്പന്‍ നിലപാടുകള്‍ കൈക്കൊള്ളുന്നു”

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ്. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് അഴകൊഴമ്പൻ നിലപാടുകളാണ് കൈക്കൊള്ളുന്നതെന്ന് ലീഗ് പ്രവർത്തക സമിതി യോഗം വിലയിരുത്തി.

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ നിന്ന് കരകയറാനുള്ള ത്രാണി കോൺഗ്രസിനില്ലെന്നും, പരാജയത്തിൽ നിന്ന് ലീഗിന് കരകയറാനാകുമെന്നും നേതാക്കൾ യോഗത്തിൽ പറഞ്ഞു. എല്ലാ വിഷയങ്ങളിലും കോൺഗ്രസിന് കൃത്യമായ നിലപാടുകളില്ലാതെ സംഭ്രമിച്ച് നിൽക്കുന്ന അവസ്ഥയുണ്ടെന്നും മഞ്ചേരിയിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ ചില നേതാക്കൾ ചൂണ്ടിക്കാട്ടി.

എന്നാൽ ലീഗ് പറയുന്നതിൽ പുതുമയില്ലെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. കോൺഗ്രസിലെ വീഴ്ചകൾ താൻ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റുള്ളവർ കാലത്തിനനുസരിച്ച് നിലപാട് മാറ്റിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹരിത വിഷയത്തിലും ലീഗിനെ മുല്ലപ്പള്ളി പരോക്ഷമായി വിമർശിച്ചു. ‘രാഷ്ട്രീയരംഗത്തെ സ്ത്രീകൾക്കെതിരെ സൈബർ ആക്രമണം നടത്തുകയാണ്. ഇക്കാര്യം വാർത്താസമ്മേളനം നടത്തി സ്ത്രീകൾക്ക് പറയേണ്ടി വന്നു. എന്നിട്ട് പോലും ആക്രമണം നടത്തിയവർക്കെതിരെ നടപടിയില്ല. സൈബർ ഗുണ്ടകൾക്കെതിരെ കർശന നടപടി വേണം’- മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News