അഭ്യൂഹങ്ങള്‍ക്ക് വിട; സാമന്തയും നാഗചൈതന്യയും വേർപിരിയുന്നു

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും. ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുകയായിരുന്നു. ഈ അഭ്യൂഹങ്ങളോട് ഇരുവരും പ്രതികരിച്ചിരുന്നുമില്ല. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും തങ്ങൾ വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്.

“ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, ഞങ്ങൾക്കിടയിൽ എന്നും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു.

ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു”- താരങ്ങള്‍ പോസ്റ്റില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here