പ്രോസ്റ്റേറ്റ് കാന്‍സര്‍; ലക്ഷണങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുരുഷന്മാരില്‍ കാന്‍സര്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. സ്ത്രീകൾക്ക് സ്തനാർബുദം എന്നതിനു തുല്യമാണ് പുരുഷൻമാർക്ക് പ്രോസ്റ്റേറ്റ് കാൻസർ. ശ്രദ്ധിച്ചാൽ ആരംഭത്തിൽ കണ്ടെത്താം എന്നു മാത്രമല്ല, കൃത്യമായ ചികിത്സയിലൂടെ രോഗ മുക്തിക്കുള്ള സാധ്യതയും ഏറെയാണ് ഈ രോഗത്തിന്.

മലദ്വാരത്തിന് മുന്നിലുള്ള പുരുഷ പ്രത്യുത്പാദന അവയവത്തിന്റെ ഭാഗമാണ് പ്രോസ്റ്റേറ്റ് എന്നത്. ബീജത്തെ പോഷിപ്പിക്കുന്നതും സംരക്ഷിക്കുന്നതുമായ ഒരു ദ്രാവകം സ്രവിക്കുക എന്നതാണ് ഇതിന്റെ പ്രവർത്തനം.

ലക്ഷണങ്ങൾ

മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്, മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍ പോലെ തോന്നുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് കാന്‍സര്‍ അല്ലെന്ന് ഉറപ്പിക്കുകയാണ് വേണ്ടത്.

പ്രോസ്റ്റേറ്റ് കാൻസർ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

‘ലൈക്കോപീൻ’ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കുക. ചുവന്ന നിറമുള്ള ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ഒരു ആന്റിഓക്‌സിഡന്റാണ് ലൈക്കോപീൻ. തക്കാളിയിൽ ലൈക്കോപീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഡിഎൻഎയ്ക്ക് ഉണ്ടാകുന്ന നാശത്തെ ലൈക്കോപീൻ തടയുന്നുവെന്ന് ഒന്നിലധികം പഠനങ്ങൾ പറയുന്നു.

ദിവസവും വ്യായാമം ചെയ്യുന്നത് പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കും. നടത്തം, ഓട്ടം, സൈക്ലിംഗ്, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറയ്ക്കും.

അവോക്കാഡോ, ഒലിവ് ഓയിൽ, ബദാം, വാൾനട്ട് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രോസ്റ്റേറ്റ് കാൻസർ തടയുന്നതിൽ ഗുണം ചെയ്യും.

സോയാബീൻ, കടല, പയർ തുടങ്ങിയ ഭക്ഷണങ്ങളിൽ ‘ഐസോഫ്ലേവോണുകൾ’ എന്ന സംയുക്തം കാണപ്പെടുന്നു. ഈ ഭക്ഷണങ്ങൾ കഴിക്കുന്ന പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധ്യത കുറവാണെന്ന് കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News