മും​ബൈ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡ​ൽ​ഹി

ഡ​ൽ​ഹി​യു​ടെ ശ്രേ​യ​സാ​യി മു​ൻ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ. മും​ബൈ ഇ​ന്ത്യ​ൻ​സി​ൻറെ തീ​പാ​റും ബൗ​ളിം​ഗി​നെ സ​ധൈ​ര്യം നേ​രി​ട്ട ശ്രേ​യ​സ് ഡ​ൽ​ഹി​യെ വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ചു. പു​റ​ത്താ​കാ​തെ 33 റ​ൺ​സെ​ടു​ത്ത ശ്രേ​യ​സി​ൻറെ മി​ക​വി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് മും​ബൈ​യെ നാ​ലു​വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. മും​ബൈ​യു​ടെ 130 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം അ​ഞ്ച് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ഡ​ൽ​ഹി മ​റി​ക​ട​ന്ന​ത്.

ചെ​റു സ്കോ​ർ പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി ത​ക​ർ​ച്ച​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. 30 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ഓ​പ്പ​ണ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. പി​ന്നാ​ലെ പ​ന്തും (26) അ​ക്സ​ർ പ​ട്ടേ​ലും (9) ഷി​മ്രോ​ൺ ഹെ​റ്റ്മി​യ​റും (15) വേ​ഗം പു​റ​ത്താ​യ​തോ​ടെ ഡ​ൽ​ഹി പ​രു​ങ്ങി.

ശ്രേ​യ​സി​ന് കൂ​ട്ടാ​യി അ​ശ്വി​ൻ (20) ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ച​തോ​ടെ ക​ളി ഡ​ൽ​ഹി പ​തു​ക്കെ തി​രി​കെ​പ്പി​ടി​ച്ചു. കൂ​റ്റ​ൻ അ​ടി​ക​ൾ​ക്ക് മു​തി​രാ​തെ ഇ​രു​വ​രും ചേ​ർ​ന്ന് ഡ​ൽ​ഹി​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. ഏ​ഴാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 39 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്.

നേ​ര​ത്തെ ആ​വേ​ശ് ഖാ​ൻറെ ബൗ​ളിം​ഗി​നു മു​ന്നി​ൽ പ​ത​റി​യ മും​ബൈ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ൻറെ (33) മി​ക​വി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ (7) ഉ​ൾ​പ്പെ​ടെ മ​റ്റാ​രും മും​ബൈ നി​ര​യി​ൽ തി​ള​ങ്ങി​യി​ല്ല. നാ​ല് ഓ​റി​ൽ 15 റ​ൺ​സ് മാ​ത്രം വി​ട്ടു​ന​ൽ​കി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​വേ​ശ് ഖാ​നാ​യി​രു​ന്നു ഡ​ൽ​ഹി​യു​ടെ ആ​വേ​ശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News