എ.കെ.പി.സി.ടി.എ സംസ്ഥാന സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു

കേരളത്തിലെ എയ്ഡഡ് കോളേജ് അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ യുടെ അറുപത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രഥമ പോസ്റ്റർ പ്രകാശനം കോഴിക്കോട് വച്ചു നടന്നു.

എ.കെ.പി.സി.ടി.എ മുൻ സംസ്ഥാന നേതാവായ പ്രൊഫ. നാരായണൻ കുട്ടി മാസ്റ്റർ സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. ഓൺലൈൻ/ഓഫ്‌ലൈൻ വഴി നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ്‌ ജോജി അലക്സ്‌, ജനറൽ സെക്രട്ടറി ഡോ. സി.പദ്മനാഭൻ, സർവീസ് സെൽ അധ്യക്ഷൻ ഡോ. ടി. മുഹമ്മദ്‌ സലീം, കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഡോ. ശ്രീജിത്ത്.എം.നായർ, ജില്ലാ സെക്രട്ടറി ഡോ. സി. പി.സുജേഷ് എന്നിവർ സംസാരിച്ചു.

നവലിബറൽ നയവൈകല്യങ്ങളെ ചെറുക്കുക, വിദ്യാഭ്യാസ പുരോഗതിക്കായി സാഭിമാനം അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തുന്ന സമ്മേളനം
ഒക്ടോബർ 14ന് തിരുവനന്തപുരത്തു വച്ചു നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News