തിയറ്ററുകള്‍ തുറന്നാലും മരക്കാർ ഒടിടി കൈവിടില്ല

തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും മോഹന്‍ലാല്‍ ചിത്രം മരക്കാർ അടക്കം കൂടുതല്‍ സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ തന്നെ റിലീസ് ചെയ്തേക്കുമെന്ന് സൂചന. കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് ലഭിച്ചെങ്കിലും തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്രത്തോ‍ളം എത്തുമെന്ന ആശങ്കയിലാണ് നിര്‍മ്മാതാക്കള്‍.

ഇതാണ് തീരുമാനത്തിന് പിന്നില്‍. മരക്കാർ കൂടാതെ മോഹന്‍ലാല്‍ ചിത്രങ്ങളായ ബ്രോ ഡാഡിയും ട്വല്‍ത്ത്‌ മാനും ഷാജി കൈലാസിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതടക്കം നാല് പുതിയ ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമിലേക്ക് തന്നെയെന്നും സൂചനയുണ്ട്.

ചെറുതും വലുതുമായി എൻപതിലധികം സിനിമകളാണ് തിയറ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്. തിയറ്ററുകളില്‍ എ സി ഉപയോഗിക്കാമെങ്കിലും പകുതി സീറ്റിംഗ് കപ്പാസിറ്റിയോടെയും രണ്ട് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രവുമാണ് പ്രവേശനമുളളത്. ഈ സാഹചര്യത്തില്‍ വന്‍ ബജറ്റ് ചിത്രങ്ങള്‍ സാമ്പത്തിക പരാജയമാകുമോയെന്ന ആശങ്കയും നിര്‍മ്മാതാക്കള്‍ക്കുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News