രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേർക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 244 മരണമാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. 2,70,557 പേർ രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നു.

199 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. 25,930 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 73 ലക്ഷത്തിന് മുകളിൽ വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 90കോടി 51 ലക്ഷം കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News