ആഡംബര കപ്പലിൽ ലഹരി പാർട്ടി; ഷാരുഖ് ഖാന്റെ മകൻ ഉൾപ്പെടെ 13 പേർ പിടിയിൽ

ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 13 പേർ പിടിയിൽ .മുംബൈ തീരത്തെ ആഡംബര കപ്പലിൽ ലഹരി പാർട്ടി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ നടത്തിയ മിന്നൽ റെയ്ഡിലാണ് താരത്തിന്റെ മകൻ ഉൾപ്പെടെയുള്ള സംഘം പിടിയിലായത് . റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഐ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടികൂടി.

ഇന്നലെ അർധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലിൽ ലഹരിപാർട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ വേഷത്തിലാണ് എൻസിബി സംഘം കപ്പലിലെത്തിയത്. കപ്പൽ പുറംകടലിലെത്തി നിർത്തിയിട്ടപ്പോഴാണ് റെയ്ഡ് ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 13 പേരും, സംഘാടകരും പിടിയിലായത്.

ഒക്ടോബർ രണ്ടിന് പുറപ്പെടുന്ന കപ്പൽ ഒക്ടോബർ നാലിനാണ് മുംബൈയിൽ തിരിച്ചെത്താൻ പദ്ധതിയിട്ടിരുന്നത്. അറുപതിനായിരം മുതൽ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നൽകിയാണ് കപ്പലിലെ യാത്ര. 800 മുതൽ 1000 പേർ വരെ റെയ്ഡ് സമയത്ത് കപ്പലിൽ ഉണ്ടായിരുന്നു. ആര്യൻ ഖാൻ അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

ഷാറുഖ് ഖാന്റെ മകൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണെന്ന തരത്തിൽ വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ശ്രീദേവിയുടെ മകൾ ഖുഷഇ കപൂറുമൊത്തമാണ് ആദ്യ ചിത്രം എന്ന തരത്തിലായിരുന്ന പ്രചാരണം. എന്നാൽ പിന്നീട് ഇതേ കുറിച്ച് വാർത്തകൾ ഒന്നും പുറത്ത് വന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News