നവരാത്രി ഉത്സവം; പ്രധാന ചടങ്ങായ മഹാരാജാവിന്റെ ഉടവാൾ കൈമാറ്റം നടന്നു

നവരാത്രി ഉത്സവങ്ങളുടെ പ്രധാന ചടങ്ങായ മഹാരാജാവിന്റെ ഉടവാൾ കൈമാറ്റം നടന്നു. തിരുവനന്തപുരം പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ വച്ച് ഉടവാൾ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഏറ്റുവാങ്ങി. തമിഴ്നാട് സർക്കാരിന്റെ പ്രതിനിധിയായ ഐ. ടി വകുപ്പ്മന്ത്രി മനോ തങ്കരാജിന് ഉടവാൾ കൈമാറിയത്. ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി സന്നിഹിതനായിരുന്നു.

കൊവിഡ് പ്രോട്ടോകോൾ നിലനിന്നിരുന്നതിനാൽ കഴിഞ്ഞ തവണ ഘോഷയാത്രയിൽ അനുമതി നൽകാതിരുന്ന വെള്ളിക്കുതിരയും, തകിലും, നാദസ്വരവും കൂടി ഉൾപ്പെടുത്തുവാനും ഇത്തവണ പ്രത്യേകം അനുമതി നൽകിയിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരമാണ് മുന്നൂറ്റിനങ്ക,കുമാരസ്വാമി,സരസ്വതീദേവി വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര.

ഇന്നലെ രാവിലെ ശുചീന്ദ്രത്തു നിന്നും ആഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം നഗരത്തിൽ എത്തുന്ന ഘോഷയാത്രയ്ക്ക് അർഹമായ വരവേൽപ്പ് നൽകാനാണ് സർക്കാർ തീരുമാനം. സ്വാതിതിരുനാൾ മഹാരാജാവാണ് പത്മനാഭപുരത്തു നിന്നും ആഘോഷങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here