ശഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തിനടുത്ത്; അതീവ ജാഗ്രത നിർദേശം

ശഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തിന്റെ 80 കിലോമീറ്റര്‍ അടുത്തെത്തി. രാജ്യത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ശഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ഒമാന്‍ ഭരണകൂടവും ജനങ്ങളും. ഒമാനിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയതിനാൽ വാഹന യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് കർശന നിർദേശം നല്‍കി.

വരും മണിക്കൂറുകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു ശഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുന്നത് മൂലം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ അൽ-നഹ്‍ദ ആശുപത്രിയിൽ നിന്നും രോഗികളെ ഒഴിപ്പിക്കുന്നുണ്ട്. മസ്കറ്റ് ഗവർണറേറ്റ് മുതൽ നോർത്ത് അൽ ബാത്തിന ഗവർണറേറ്റ് വരെയുള്ള തീരദേശ റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News