കോളേജുകൾ തുറക്കുന്നത് മുന്നൊരുക്കങ്ങളോടെ, കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കും; മന്ത്രി ഡോ. ആർ ബിന്ദു കൈരളി ന്യൂസിനോട്

കോളേജുകൾ തുറക്കുന്നത് മുന്നൊരുക്കങ്ങളോടെയെന്നും കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുമെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു കൈരളി ന്യൂസിനോട് പറഞ്ഞു. കുട്ടികൾ സമഭാവനയോടെ പെരുമാറണം. പെൺകുട്ടികളും തുല്യരെന്ന് ഉൾക്കൊള്ളണമെന്നും വിദ്യാഭ്യാസം സമഭാവനയ്ക്ക് ഊന്നൽ നൽകിയാകണമെന്നും മന്ത്രി പറഞ്ഞു.

”ആദ്യ ദിവസം കുട്ടികൾക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടത്തിന്റെ വിശദമായ ക്ലാസുകൾ സ്ഥാപനതലത്തിൽ നൽകും. വളരെക്കാലമായി കുട്ടികൾ അടഞ്ഞുകിടക്കുന്ന കുടുംബാന്തരീക്ഷത്തിലാണുള്ളത്. കൊവിഡ് സമയത്ത്‌ കുടുംബങ്ങളിൽ തൊഴിൽ നഷ്ടവും വരുമാന നഷ്ടവും ഉണ്ടായിട്ടുണ്ട്. അത് കുടുംബാന്തരീക്ഷത്തിലുണ്ടാക്കുന്ന ആഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക കുട്ടികളെയാണ്. അതിനാൽ കുട്ടികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാൻ കൗൺസിലിംഗ് കേന്ദ്രങ്ങൾ എല്ലാ കോളേജുകളിലും ഉറപ്പാക്കും”, മന്ത്രി പറഞ്ഞു

 കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News