ധാന്യ സംഭരണം ഇന്ന് മുതൽ; കർഷകർക്ക് മുന്നിൽ മുട്ട് മടക്കി കേന്ദ്ര സർക്കാർ

ധാന്യ സംഭരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് ഹരിയാന സർക്കാർ. ധാന്യ സംഭരണം വൈകിയതിനെതിരെ കർണാലിൽ കർഷകർ സമരം ശക്തമാക്കിയത് പിന്നാലെയാണ് സർക്കാർ നിലപാട് തിരുത്തിയത്.
സാധാരണ ഗതിയിൽ ഒക്ബർ 1ന് ആരംഭിക്കേണ്ട ധാന്യ സംഭരണം ഒക്ടോബർ 11 മുതൽ ആരംഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ കർഷകർ സമരം ശക്തമാക്കുകയായിരുന്നു.

ധാന്യ സംഭരണം വൈകുന്നത് അനുവദിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കർഷകർ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ വസതിയ്ക്ക് മുന്നിലുൾപ്പെടെ പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ചാന്ദിനി മന്ദിര്‍ ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയും നിരവധി കർഷകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കർഷകർ സമരം ശക്തമാക്കുന്നത് മുന്നിൽകണ്ടാണ് ധാന്യ സംഭരണം ഇന്നുമുതൽ തുടങ്ങാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.

കർഷകരുടെ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ എല്ലാസമരങ്ങളും ഹരിയാനയിൽ വിജയം കണ്ടിട്ടുണ്ട്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന സമരങ്ങൾക്ക് മുന്നിൽ ബിജെപി സർക്കാർ മുട്ടുമടക്കുന്നത് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നുണ്ടെന്നും കർഷകർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News