ഷഹീൻ ചുഴലിക്കാറ്റ്; ഒമാനില്‍ കനത്ത മ‍ഴ, മസ്കത്തില്‍ വെള്ളപ്പൊക്ക ഭീഷണി, ആളുകളെ ഒ‍ഴിപ്പിക്കുന്നത് തുടരുന്നു 

ഒമാനിൽ ആശങ്ക പടർത്തി ​ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുക്കുന്നു. ​പ്രഭവ കേന്ദ്രത്തിന്റെ ചുറ്റുമുള്ള കാറ്റിന് ​​മണിക്കൂറിൽ 116 കി.മീ വേഗതയാണുള്ളത്. വടക്കൻ ബാത്തിന , അൽ ദാഹിറ, അൽ ദഖിലിയ , അൽ ബുറൈമി ഗവർണറേറ്റുകളിൽ മണിക്കൂറിൽ 45 മുതൽ 60 നോട്ട് വരെ വേഗതയിലുള്ള കാറ്റ് ആഞ്ഞടിക്കുമെന്നു കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പിൽ പറയുന്നു.

പല സ്ഥലങ്ങളിലും കനത്ത മഴയുണ്ട്. ചുഴലിക്കാറ്റ് മൂലം 200 മുതൽ 500 മില്ലിമീറ്റർ വരെയുമുള്ള അളവിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം കാറ്റടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അധികൃതർ ജാഗ്രത തുടരുന്നുണ്ട്. സ്ഥിതി ഗതികൾ നിയന്ത്രിക്കാൻ പട്ടാളവും രംഗത്തുണ്ട്. മസ്​കത്തിലെ ബത്തയ്യയിൽ അൽ നാദ പ്രസിന്​ പിൻവശം മലയിടിഞ്ഞു.

ആളപായം റിപ്പോർട്ട്​ ചെയ്​തിട്ടില്ല. വാഹനയാത്രക്കാരുടെ സുരക്ഷ മുൻ നിർത്തി സുൽത്താൻ ഖാബൂസ്​ സ്​ട്രീറ്റ്​ ഭാഗികമായി അടച്ചു മസ്​കത്തിലെ വിവിധ ഗവർണറേറ്റുകളിൽ വെള്ളപൊക്ക ഭീഷണിയുണ്ട്​. ഖുറം, അസൈബ, സീബ്​, എന്നിവിടങ്ങിൽ വരും മണിക്കൂറുകളിൽ ജല നിരപ്പ്​ ഉയരാനും ​വീടുകളിൽ വെള്ളം കയറാനും സാധ്യതയുണ്ട്​. സാഹിയ മേഖലയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്​ ആളുകളെ ഒഴിപ്പിച്ചു.

മത്രയിൽ ആളുകളെ ഒഴിപ്പിക്കുന്നത്​ തുടരുന്നു. വെള്ളം കയറുന്ന വീടുകളിലെ ആളുകൾ അഭയ കേ​​​ന്ദ്രങ്ങളിലേക്ക്​ മാറണമെന്ന്​ അധികൃതർ അറിയിച്ചു. ശഹീൻ ചുഴലിക്കാറ്റിന്​ മുന്നോടിയായി മസ്​കത്തിൽ നിന്നുള്ള എല്ലാ വിമാന സർവിസുകളും പുനക്രമീകരിച്ചു.

കോഴിക്കോട് നിന്ന് മസ്കത്തിലേക്കുള്ള വിമാനം സലാലയിൽ ഇറക്കി.
ഷഹീൻ ചുഴലിക്കാറ്റ് മൂലം രൂപപ്പെടുന്ന വെള്ളപ്പാച്ചിലിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ റെസ്ക്യൂ സംഘം രക്ഷപെടുത്തി. മസ്കറ്റ് ഗവര്ണറേറ്റിൽ ബൗഷറിലെ അൽ-അത്തൈബ മേഖലയിലായിരുന്നു സംഭവം. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ന്യൂസ് ഏജൻസിയുടെ അറിയിപ്പിൽ പറയുന്നു .​

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News