പാലാ കൊലപാതകം; അന്വേഷണത്തിൽ വീഴ്ചയുണ്ടായാൽ വനിതാ കമ്മീഷൻ ഇടപെടും; പി സതീദേവി

പാലാ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീഴ്ചയുണ്ടായാൽ കമ്മീഷൻ ഇടപെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.
”അന്വേഷണത്തിലെ തുടർനടപടികൾ കമ്മീഷൻ നിരീക്ഷിക്കും. കൃത്യം നടത്തിയതിനു ശേഷമുള്ള അഭിഷേകിന്റെ പെരുമാറ്റം കൊലപാതകം ആസൂത്രിതം എന്ന് ഉറപ്പിക്കുന്നു. ഇതിൽ ഗൗരവമേറിയ അന്വേഷണം നടത്തേണ്ടതുണ്ട്. പഠനം പൂർത്തിയാക്കിയ ശേഷം വിവാഹം നടത്തി കൊടുക്കാമെന്ന് സമ്മതിച്ചതാണ്.

എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. നിതിനയുടെ മൊബൈൽ ഫോൺ അഭിഷേകിന്റെ കയ്യിൽ ആയിരുന്നു. ഇതിനെയൊന്നും പ്രണയം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല.”-സതീദേവി പറഞ്ഞു. കുടുംബത്തിന്റെ കടബാധ്യത സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സതീദേവി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News