ഷഹീൻ ചുഴലിക്കാറ്റ്; ഒമാൻ ബാത്തിന ഗവർണറേറ്റുകളിൽ ഗതാഗതം നിർത്തിവെച്ചു, ജാഗ്രത നിർദേശം

ഷഹീൻ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിന്റെ ഭാഗമായി ​ഒമാനിലെ ബാത്തിന ഗവർണറേറ്റുകളിൽ ഗതാഗതം നിർത്തിവെച്ചു . വടക്കൻ ബാത്തിന, ​തെക്കൻ ബാത്തിന എന്നി ഗവർണറേറ്റുകളിൽ പൊതു നിരത്തിലൂടെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം അറിയിച്ചു.

എന്നാൽ അടിയന്തര ​ സാഹചര്യത്തിൽ ഗതാഗതം അനുവദിക്കുമെന്നും പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഷഹീൻ ചുഴലിക്കാറ്റ് ഈ ഗവർണറേറ്റുകളിൽ ആഞ്ഞടിക്കുന്നതിനാലാണ് പൊലീസിന്റെ ഈ തീരുമാനം .

​മസ്കറ്റ് ഗവർണറേറ്റിൽ അൽ​ അമരാത്ത് വിലയത്തിൽ മഴ​ ​മൂലം രൂപപ്പെട്ട വെള്ളപ്പാച്ചിലിൽ അകപ്പെട്ട് ഒരു കുട്ടി മരണ​പ്പെട്ടു. ഷഹീൻ​ ചുഴലിക്കാറ്റ് ​ ​മൂലം അനുഭവപ്പെടുന്ന മഴയും കാറ്റും മൂലം​ ​ താമസ സ്ഥലത്ത് വെള്ളം കയറിയതിനാൽ നിരവധി കുടുംബങ്ങളെ ​​ മസ്കറ്റ് ഗവർണറേറ്റിലെ അമിറാത്ത് വിലയാത്തിലെ അഭയകേന്ദ്രങ്ങങ്ങളിലേക്കു മാറ്റി പാർപ്പി​ച്ചു. അപകടം ഒഴിവാക്കാൻ ​കോറം പ്രദേശത്തും, സീബിലെ ചില പ്രദേശങ്ങളിലും ​ വൈദ്യുതി വിച്ഛേദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here