തുടർച്ചയായി എന്റെ സിനിമകൾ പരാജയപ്പെട്ടു നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മരണം: വിങ്ങിപ്പൊട്ടി ജയറാം..

മോഹന്‍ ലാലും മമ്മൂട്ടിയും നായകന്മരായി മിന്നിത്തിളങ്ങിയ സമയത്താണ്. മറ്റൊരു പുതുമുഖ നായകന്‍ അവിടെ ജന്മംകൊണ്ടത്. പത്മരാജനായിരുന്നു ആ നിമിഷം ചരിത്രത്തിലിടം നേടുന്നതിന് കാരണഭൂതനായത്. മോഹന്‍ലാല്‍ മമ്മൂട്ടി എന്ന രണ്ടു നായകന്മാര്‍ക്കിടയില്‍  ‘അപരൻ ‘ എന്ന ചിത്രത്തിലൂടെ പത്മരാജന്‍ മലയാള സിനിമയ്ക്ക് നല്‍കിയ മറ്റൊരു സ്വത്തായിരുന്നു ജയറാം.  തന്‍റെ സിനിമാ അരങ്ങേറ്റിന് കാരണഭൂതനായ പിതാവിന് തുല്യമായി കണ്ടിരുന്ന പത്മരാജന്‍റെ വേര്‍പാടില്‍ ജെബി ജംഗ്ഷന്‍റെ വേദിയിലിരുന്ന് ജയറാം വിങ്ങിപൊട്ടിയത് പ്രേക്ഷകരുടെയടക്കം കണ്ണുനിറയിച്ച ഒന്നായിരുന്നു.

പത്മരാജന്‍, ജയറാം ബന്ധത്തിന്‍റെ ആ‍ഴം അന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. ജയറാം ജെബി ജംഗ്ഷനില്‍ പറഞ്ഞത്…

അന്ന് മമ്മൂട്ടിയും മോഹൻലാലും മാത്രമായിരുന്നു രണ്ടു നായകന്മാർ. മൂന്നാമതൊരു നായകനില്ല മലയാളസിനിമയിൽ. മൂന്നാമത് ഒരാളെ വെച്ച് സിനിമയെടുക്കാനുള്ള ധൈര്യം ഒരു പ്രൊഡ്യൂസർക്കും അന്ന് ഉണ്ടായിരുന്നില്ല.

ഇന്നത്തെ പോലെ അത്രയും പുതുമുഖങ്ങൾ ഒന്നും വരുന്ന സമയവും അല്ല. അപ്പോഴാണ് മലയാള സിനിമ കണ്ട ഏറ്റവും വലിയ നിർമ്മാതാവായ സുപ്രിയ ഫിലിംസിന്റെ ഹരിപോത്തൻ. അദ്ദേഹം പറയുകയാണ് പപ്പാ (പത്മരാജന്‍) ധൈര്യമായി ഇറങ്ങൂ.. നമുക്ക് പുതിയ ഒരാളെ വെച്ച് സിനിമ എടുക്കാം.

തോംസൺ ഫിലിംസ് ആയിരുന്നു ഡിസ്ട്രിബ്യൂഷൻ. അങ്ങനെ അദ്ദേഹം ഏകദേശം ആറുമാസത്തോളം പലസ്ഥലങ്ങളിലായി പുതിയ ഒരു നടനെ അന്വേഷിച്ച് നടന്നു. കോളേജുകൾ ഒക്കെ വിടുമ്പോൾ അദ്ദേഹം കാറുമായി കോളേജുകളുടെ മുന്നിൽ വെയിറ്റ് ചെയ്യുമായിരുന്നു. കുട്ടികൾ പോകുന്നതും വരുന്നതുമൊക്കെ ശ്രദ്ധിക്കും. നല്ല കുട്ടി ആണെന്ന് തോന്നിയാൽ അവന്റെ അഡ്രസ്സ് ഒന്ന് വാങ്ങിക്കണം എന്നുപറഞ്ഞ് അദ്ദേഹത്തിന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് അഭിനയിപ്പിച്ചു നോക്കിയിട്ടുണ്ട്. അങ്ങനെ ഏകദേശം ആറുമാസത്തോളം നോക്കി നോക്കി പോയി.

ആ സമയത്താണ് ഞാന്‍ ഉളള കലാഭവൻ മിമിക്രി ഇറങ്ങുന്നത്. അതിന്റെ വീഡിയോ കാസറ്റുകൾ എല്ലാം വളരെ ഫേമസ് ആയിരുന്നു. ഇത് മകൻ അനന്തപത്മനാഭൻ ഇട്ട് കണ്ടശേഷം. പത്മരാജനോട് പറഞ്ഞു. അച്ഛാ മിമിക്രിയില്‍ ഒരാളുണ്ട് ഒന്ന് കണ്ടു നോക്കണം. ആദ്യം മിമിക്രി ഒരു ഐഡന്റിറ്റി ഇല്ലാത്ത കലയാണെന്ന് പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹം അത് കണ്ടു. അങ്ങനെയാണ് അദ്ദേഹം എന്നെ ആദ്യം കാണുന്നത്.

ഇവൻ കൊള്ളാം എന്ന് പറഞ്ഞു. അടുത്ത ദിവസം എന്‍റെ വല്യച്ഛൻ മലയാറ്റൂർ രാമകൃഷ്ണൻ അദ്ദേഹത്തോടൊപ്പം പ്രഭാതസവാരി നടത്തുമായിരുന്നു. എന്‍റെ വല്യച്ഛൻ അദ്ദേഹത്തോട് പറഞ്ഞു പപ്പാ.. എന്റെ ഒരു അനന്തരവൻ ഉണ്ട്. മിമിക്രി ഒക്കെ കാണിച്ച് നടക്കുകയാണ്. എന്തെങ്കിലും ചെറിയ വേഷം കൊടുക്കണം. അപ്പോൾ, പത്മരാജന്‍ തിരിച്ചു ചോദിച്ചു, അവനാണോ ഈ മിമിക്രി കാണിച്ച് നടക്കുന്ന ആൾ എന്ന്. നമ്പർ ഉണ്ടെങ്കിൽ താ ഇപ്പോൾ തന്നെ വിളിക്കാം ഞാൻ. അങ്ങനെയാണ് ഞാൻ ആദ്യമായി സിനിമയിലേക്കെത്തുന്നത്.

അദ്ദേഹത്തിന്റെ ഭാര്യ.. ഞാൻ ആദ്യമായി വീട്ടിലെത്തുമ്പോൾ എന്നെ വാ മോനെ എന്ന് പറഞ്ഞ് കൈപിടിച്ചു കയറ്റുന്നതും ചേച്ചി ആയിരുന്നു. അതിനു ശേഷം ചേച്ചി സാറിനെക്കുറിച്ച് ഒരു  ബുക്കെ‍ഴുതി. ആ ബുക്കിന്‍റെ ഫസ്റ്റ് പ്രിന്‍റ് എനിക്ക് തരുമ്പോള്‍ അതില്‍ എ‍ഴുതിയത് ഇങ്ങനെയാണ്.. “എനിക്ക് ജനിക്കാതെ പോയ എന്‍റെ മൂത്ത മകന്‍”.  പത്മരാജൻ റെ ഓർമ്മകളിൽ ജയറാമിനെ കണ്ണുകൾ ഈറനണിഞ്ഞു.

‘ഇന്നലെ’ എന്ന സിനിമ കഴിഞ്ഞ ശേഷം എന്‍റെ കുറേ സിനിമകൾ പരാജയമായിരുന്നു. എന്തു പ്രശ്നമുണ്ടെങ്കിലും പറയാൻ എനിക്ക് അച്ഛനെ പോലെ അദ്ദേഹം ആയിരുന്നു ഉണ്ടായിരുന്നത്. അന്ന് എന്നെ ഇരുത്തി പുതിയ സിനിമയുടെ കഥ പറഞ്ഞു കേൾപ്പിച്ചു മടങ്ങിയ ശേഷമാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്. ജെബി ജംഗ്ഷന്‍ വേദിയില്‍ ഓര്‍മ്മകളില്‍ ജയറാം കരഞ്ഞത് പദ്മരാജന്‍റെ  ഓര്‍മ്മകളില്‍ നീറിപ്പുകയുന്ന ഹൃദയത്തോടെയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here