എനിക്ക് ഉന്നതരുമായി അടുത്തബന്ധം; മോൻസൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തുന്ന മോൻസൺ മാവുങ്കലിൻ്റെ ദൃശ്യങ്ങൾ പുറത്ത്.

ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആയിരുന്ന അനിൽ കുമാറിനെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. ശ്രീവത്സം ഗ്രൂപ്പിൻ്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയവരെയാണ് മോൻസൻ ഭീഷണിപ്പെടുത്തുന്നത്.

തൻ്റെ പരാതിയിൽ തനിക്കെതിരെ അന്വേഷിക്കുന്നോ എന്നാണ് മോൻസന്റെ ചോദ്യം. ഡിജിപിക്കും ഹൈക്കോടതിയ്ക്കും പരാതി നൽകുമെന്നും ഡിജിപിയല്ല, ആര് പറഞ്ഞാലും തനിക്ക് സത്യസന്ധമായേ അന്വേഷിക്കാൻ കഴിയൂ എന്നാണ് ഡിവൈഎസ്പി മറുപടി പറയുന്നത്.

എന്നാൽ തനിക്ക് ഉന്നതങ്ങളിൽ ബന്ധമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കില്ലെന്നും മോൻസൻ മാവുങ്കൽ ദൃശ്യങ്ങളിൽ ഉദ്യോഗസ്ഥരോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News