തനിക്ക് ജീവിക്കാന്‍ ജീവനാംശത്തിന്‍റെ ആവശ്യമില്ല; നടി സാമന്ത

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും ഇന്നലെയാണ് രംഗത്തെത്തിയത്. നടിയ്ക്ക് വിവാഹമോചനശേഷം ജീവനാംശമായി കിട്ടേണ്ടതായുള്ള വലിയൊരു തുക വേണ്ടെന്ന് വെച്ചിരിക്കുകയാണ് സാമന്തയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് .

വിവാഹമോചനശേഷം സാമന്തയ്ക്ക് അക്കിനേനി കുടുംബം ജീവനാംശമായി 200 കോടി നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . എന്നാല്‍ ഈ തുക തനിക്ക് വേണ്ടെന്നാണ് സാമന്ത നാഗചൈതന്യയെയും നാഗാര്‍ജുനയെയും അറിയിച്ചിരിക്കുന്നത്.

താന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്ന് വന്ന വ്യക്തിയാണ്. അതുകൊണ്ട് മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ല. തനിക്ക് ജീവിക്കാന്‍ ജീവനാംശത്തിന്‍റെ ആവശ്യമില്ലെന്നും സാമന്ത ഇവരെ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News