ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിന്റെ ബോഗിയില്‍ തീപിടിത്തം

 ബെംഗളൂരു – കന്യാകുമാരി ഐലന്‍ഡ്  എക്സ്പ്രസിന്റെ ബോഗിയില്‍ തീപിടിത്തം. നേമം സ്റ്റേഷനില്‍ വെച്ചാണ് അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ടത്. എസ്-വണ്‍ കോച്ചിന്റെ ബ്രേക്ക് ജാമായതാണ് തീപിടത്തമുണ്ടാകാന്‍ കാരണം. ബോഗിയ്ക്ക് അടിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ട്രെയിനിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നേമം സ്റ്റേഷനില്‍വെച്ച് ഫയര്‍ഫോഴ്സും റെയില്‍വേ അധികൃതരും ചേര്‍ന്നാണ് തീ അണച്ചത്. ബോഗിക്കുള്ളിലേക്ക് തീ പടരുന്നതിന് മുമ്പ് അണയ്ക്കാനായതിനാല്‍ വന്‍ അപകടം ഒഴിവായി. തിരുവനന്തപുരത്തുനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. തകരാര്‍ പരിഹരിച്ചതിന് ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News