യു പിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി; മൂന്ന് മരണം

ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി. മൂന്ന് പേർ മരിച്ചുവെന്ന് കർഷകർ അറിയിച്ചു.8 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഒരാൾ സംഭവ സ്ഥലത്തു വെച്ചും മറ്റൊരാൾ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആഷിഷ് മിശ്ര ഒരു കർഷകനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കർഷകരുടെ പ്രധിഷേധത്തിലേക്ക് വാഹനമോടിച്ചു കയറ്റുകയായിരുന്നു എന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. എന്നാൽ ജില്ലാ ഭരണകൂടം കർഷകരുടെ മരണം സ്ഥിരീകരിച്ചിട്ടില്ല.

അപകടത്തിൽ എട്ടുപേരുടെ നില ഗുരുതരമാണ്. കേന്ദ്ര സഹ മന്ത്രി അജയ്  മിശ്രയുടെ വാഹനവ്യൂഹമാണ് കർഷകർക്ക് നേരെ ഇടിച്ചു കയറ്റിയെന്ന് കർഷകർ പറയുന്നു. അതേസമയം, ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും കേന്ദ്ര സഹ മന്ത്രി അജയ് മിശ്രയുടെയും സന്ദർശനത്തെ തുടർന്ന് കർഷകർ ഇന്ന് രാവിലെ മുതൽ പ്രതിഷേധം സംഘടിപ്പിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്.

ഇതോടെ നൂറു കണക്കിന് കർഷകർ പ്രധിഷേധവുമായി സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയേയും മകൻ ആഷിഷ് മിശ്രയേയും  കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് കർഷകർ വ്യക്തമാക്കി. പ്രദേശത്ത് കനത്ത പൊലീസ് കാവലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News