കൊവിഡ്; മൂന്നാറിലെ കോളേജുകള്‍ തുറക്കുന്നത് വൈകും

മൂന്നാറിലെ  കോളേജുകള്‍ നാളെ തുറക്കില്ല. കൊവിഡ് മൂലം മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജിലെ ജീവനക്കാരന്‍ മരണപ്പെട്ടതാണ് മൂന്നാര്‍ ആര്‍ട്‌സ് കോളേജും എഞ്ചിനിയറിംങ്ങ് കോളേജും തുറക്കാന്‍ കാലതാമസം നേരിടാന്‍ കാരണം.

നാളെ കോളേജ് പൂര്‍ണ്ണമായി അണുവിമുക്തമാക്കിയശേഷമായിരിക്കും കോളേജ് തുറക്കുക. അതേസമയം, ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളും സ്വകാര്യ കോളേജുകളും നാളെ തുറക്കുകയാണ്. രക്ഷിതാക്കളും വിവിധ സംഘടനപ്രവര്‍ത്തകരും കോളേജ് കെട്ടിവും ക്ലാസ് മുറികളും വ്യത്തിയാക്കി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞു. ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചും ഇത്തരം വ്യത്തിയാക്കല്‍ നടപടികള്‍ രാഷ്ട്രീയ പാര്‍ട്ടി സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel