ഷഹീൻ ചുഴലിക്കാറ്റ്; ഒമാനില്‍ മലയിടിഞ്ഞു വീണ് രണ്ട് മരണം 

ഷഹീൻ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് ഒമാനില്‍ വിതച്ചിരിക്കുന്നത്. കനത്ത മ‍ഴയില്‍  ഒമാനിലെ റുസായിൽ മലയിടിഞ്ഞു വീണ് രണ്ടു പേര്‍ മരിച്ചു.  തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്  മുകളിൽ മലയിടിഞ്ഞു  വീണാണ് രണ്ടു പേർ മരിച്ചത്.  വിദേശി തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.

ഷഹീൻ ചുഴലിക്കാറ്റ് നേടിടുന്നതിന്റെ  ഭാഗമായി ഒമാനിലെ  ബാത്തിന ഗവര്ണറേറ്റുകളിൽ  ഗതാഗതം നിർത്തിവെച്ചു. വടക്കൻ ബാത്തിന തെക്കൻ ബാത്തിന  എന്നി  ഗവര്ണറേറ്റുകളിൽ  പൊതു നിരത്തിലൂടെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസിന്റെ ട്രാഫിക് വിഭാഗം അറിയിച്ച . എന്നാൽ അടിയന്തര   സാഹചര്യത്തിൽ  ഗതാഗതം അനുവദിക്കുമെന്നും പോലീസിന്റെ അറിയിപ്പിൽ പറയുന്നു .

ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഷഹീൻ  ചുഴലിക്കാറ്റ് ഈ ഗവര്ണറേറ്റുകളിൽ ആഞ്ഞടിക്കുന്നതിനാലാണ് പൊലീസിന്റെ ഈ തീരുമാനം. മസ്കറ്റ് ഗവര്ണറേറ്റിൽ  അൽ  അമരാത്ത് വിലയത്തിൽ  മഴ മൂലം രൂപപ്പെട്ട വെള്ളപ്പാച്ചിലിൽ അകപ്പെട്ടു ഒരു കുട്ടി മരണപ്പെട്ടു.  

ഷഹീൻ  ചുഴലിക്കാറ്റ്  മൂലം അനുഭവപ്പെടുന്ന മഴയും  കാറ്റും മൂലം  താമസ സ്ഥലത്തു വെള്ളം കയറിയതിനാൽ  നിരവധി കുടുംബങ്ങളെ  മസ്കറ്റ് ഗവര്ണറേറ്റിലെ  അമിറാത്ത് വിലയാത്തിലെ അഭയകേന്ദ്രങ്ങങ്ങളിലേക്കു  മാറ്റി പാർപ്പിച്ചു. 

അപകടം ഒഴിവാക്കാൻ  കോറം പ്രദേശത്തും  , സീബിലെ ചില പ്രദേശങ്ങളിലും വൈദ്യുതി വിച്ഛേദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here