
യുകെയിൽ നിന്നെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധമാക്കി. കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ കേരളവും പുതുക്കി. ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർ വാക്സീന്‍ എടുത്തിട്ടുണ്ടെങ്കിലും യുകെയിൽ നിർബന്ധിത ക്വാറന്‍റീന്‍ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യുകെയിൽ നിന്നെത്തുവർക്ക് നിർബന്ധിത ക്വാറന്‍റീന്‍ ഏർപ്പെടുത്തി കേന്ദ്രം മാർഗനിർദേശം പുതുക്കിയത്.
സൗത്ത് ആഫ്രിക്ക, ബ്രസീൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഏഴ് ദിവസം നിർബന്ധിത ക്വാറന്‍റീനും ഏർപ്പെടുത്തി. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ആർടിപിസിആർ പരിശോധന നടത്തിയിരിക്കണം. ബാക്കി രാഷ്ട്രങ്ങളിൽ നിന്ന് വരുന്നവർക്ക് ഫലം നെഗറ്റീവാണെങ്കിൽ 14 ദിവസത്തെ സ്വയം നിരീക്ഷണം മതി.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവ്‌വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവരുടെ സാമ്പിളുകള്‍ ജനിതകമാറ്റം വന്ന വൈറസിന്‍റെ പരിശോധനയ്ക്കും അയക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here