എറണാകുളത്ത് കിടക്ക ഗോഡൗണിൽ തീപിടിത്തം; ആളപായമില്ല

എറണാകുളം കാലടി മരോട്ടിച്ചുവടിൽ കിടക്ക ഗോഡൗണിൽ തീപിടിത്തം. അപകടത്തിൽ രണ്ട് നില കെട്ടിടത്തിലെ ഒരു നില പൂർണ്ണമായും കത്തിനശിച്ചു.

കാലടി മരോട്ടിച്ചോട് ജംഗ്ഷനിലെ  ജംഗ്ഷനിലെ സ്ലീപ് വെൽ കിടക്ക  നിർമ്മാണ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്.  വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. ഈ സമയം 3 തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു.  മുകൾ നിലയിൽ തീ പടരുന്നത് കണ്ട അവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ ഫയർ ഫോഴ്സിനെ വിവരമറിയിച്ചതിനെത്തുടർന്ന് ആലുവ, പെരുമ്പാവൂർ ,അങ്കമാലി, എറണാകുളം എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. രണ്ട് മണിക്കൂറിനു ശേഷം രാത്രി 7.30 ഓടെയാണ് തീ അണയ്ക്കാനായത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കണക്കാക്കപ്പെടുന്നു.ബംഗലുരുവിൽ താമസിക്കുന്ന ഇടശ്ശേരി ജോർജിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അപകടത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here