20 മുട്ടകള്‍ ചേര്‍ത്തുണ്ടാക്കിയ ഭീമന്‍ എഗ്ഗ് റോള്‍ 20 മിനിറ്റുകൊണ്ട് തിന്നു തീര്‍ക്കണം; പറ്റുമോ സക്കീര്‍ഭായിക്ക് ?

ഭക്ഷണപ്രിയര്‍ക്ക് ഇതാ ഒരു ചലഞ്ച്. 20 മുട്ടകള്‍ ചേര്‍ത്തുണ്ടാക്കിയ ഭീമന്‍ എഗ്ഗ് റോള്‍ 20 മിനിറ്റുകൊണ്ട് തിന്നു തീര്‍ക്കുന്നവര്‍ക്ക് 20000 രൂപ സമ്മാനം. ഡല്‍ഹിയിലെ തെരുവില്‍ ഉന്തുവണ്ടിയില്‍ ഭക്ഷണം വില്‍ക്കുന്ന ഒരു സംഘം അവിടുത്തെ ഭക്ഷണപ്രിയര്‍ക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുകയാണ്. അവരുടെ 20 മുട്ടകള്‍ ചേര്‍ത്തുണ്ടാക്കിയ ഭീമന്‍ എഗ്ഗ് റോള്‍ 20 മിനിറ്റുകൊണ്ട് തിന്നു തീര്‍ക്കണം അതാണ് ചലഞ്ച്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച എഗ്ഗ് റോള്‍ ഉണ്ടാക്കുന്ന വീഡിയോ ഇതുവരെ 9.3 ലക്ഷം പേരാണ് കണ്ടത്. 39,000-ല്‍ പരം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.

ഗോതമ്പ് മാവ് കുഴച്ച് ചപ്പാത്തി പരുവമാക്കി. അതിനുശേഷം ഈ മാവ് ദോശക്കല്ലില്‍ നന്നായി പരത്തും. ഒരു ഭാഗം വെന്തശേഷം ഇത് മറിച്ചിടും. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കും. മുട്ടയിലേക്ക് മസാല ചേര്‍ത്ത് ഇളക്കും. രണ്ടുവശവും വെന്തശേഷം ഇത് അടുപ്പില്‍നിന്ന് മാറ്റി വയ്ക്കും. തുടര്‍ന്ന് എഗ്ഗ് റോളിന് ഉള്ളില്‍വയ്ക്കാന്‍ ഹക്ക ന്യൂഡില്‍സ്, സോയ ചാപ്, പനീര്‍ ടിക്ക, സവാള, മയൊണൈസ്, നാരങ്ങാ നീര്, എരിവുള്ള മുളക് സോസ് എന്നിവ ചേര്‍ക്കും. നല്ല ചൂടുള്ള എഗ്ഗ് റോള്‍ മടക്കിയെടുത്ത് കൂടിനുള്ളിലാക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here