കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വളരെയധികം മോഹിച്ചു; രമേശ് ചെന്നിത്തല

കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വളരെയധികം ആഗ്രഹിച്ചിട്ടും നടന്നില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും ആഗ്രഹം പോയിട്ടില്ല. മുഖ്യമന്ത്രി പദവിയിലെത്താൻ ആവർത്തിച്ച് ശ്രമിക്കുകയാണെന്നും അതിനായി വീണ്ടും വീണ്ടും മൽസരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അവസാനംവരെ അതിനായി പോരാടുമെന്നും ചെന്നിത്തല പറഞ്ഞു.

ഹരിപ്പാട് താജുൽ ഉലമ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മെറിറ്റ് അവാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതിയിലെത്താൻ വിദ്യാർഥികൾ സദാസമയം ആഗ്രഹിക്കണമെന്ന ഉപദേശത്തോട് ചേർത്താണ് അദ്ദേഹം തന്റെ മുഖ്യമന്ത്രി കസേരയുടെ മോഹത്തെക്കുറിച്ച് പറഞ്ഞത്.

വിദ്യാർഥികൾ വിദേശ സർവകലാശാലകൾ തെരഞ്ഞെടുത്ത്, അവിടങ്ങളിൽ സ്കോളർഷിപ്പോടുകൂടി പഠിക്കാൻ ശ്രമം നടത്തണം.നമ്മെ കാത്തിരിക്കുന്ന അവസരങ്ങൾ കണ്ടെത്തി അത് ഉപയോഗപ്പെടുത്താൻ കഴിയണം.വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ വിദ്യാർഥികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ യു എം ഹനീഫ മുസ്ലിയാർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News