അവനൊരു കുഞ്ഞല്ലേ.. അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്; ആര്യനെ പിന്തുണച്ച് സുനിൽ ഷെട്ടി

ലഹരി പാർട്ടിയിൽ നിന്നും എൻസിബി കസ്റ്റഡിയിലെടുത്ത ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണയുമായി നടൻ സുനിൽ ഷെട്ടി. ബോളിവുഡിൽ എന്ത് സംഭവിച്ചാലും മാധ്യമങ്ങൾ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുകയാണെന്നും യഥാർത്ഥ വിവരങ്ങൾ പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്നും സുനിൽ ഷെട്ടി ആവശ്യപ്പെട്ടു.

ഒരു റെയ്ഡ് എവിടെ നടന്നാലും അതിനെ തുടർന്ന് ആളുകൾ പിടിക്കപ്പെടും. ഇവിടെ അത്തരത്തിൽ ഒരു പരിശോധന നടന്നതിന് പിന്നാലെ ഈ കുട്ടി കസ്റ്റഡിയിലായി. ഇതോടെ അവൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും കേസിൽ പങ്കാളിയാണെന്നും നാം വിധിയെഴുതി. കേസ് നടപടികൾ പുരോഗമിക്കുകയാണെന്നും ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് കൊടുക്കണമെന്നും സുനിൽ ഷെട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

സിനിമാ മേഖലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മീഡിയ അതിന് പിന്നാലെ കൂടും. പലതരത്തിലുള്ള അനുമാനങ്ങള്‍ ഉണ്ടാവും. സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് മുന്‍പ് അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്’ സുനില്‍ ഷെട്ടി കൂട്ടി ചേർത്തു.

അതേസമയം, മുംബൈ തീരത്തെ ആഡംബര കപ്പലിൽ ലഹരി പാർട്ടി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ നടത്തിയ മിന്നൽ റെയ്ഡിലാണ് താരത്തിന്റെ മകൻ ഉൾപ്പെടെയുള്ള സംഘം പിടിയിലായത് . റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഐ ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ പിടികൂടിയിട്ടുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News