
ഉത്തർപ്രദേശിൽ നടന്ന കർഷക കൊലപാതകത്തിൽ യോഗി സർക്കാരിനെതിരെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബ്രിട്ടീഷുകാർ കാണിച്ചതിനെക്കാൾ വലിയ ക്രൂരതയാണ് ബിജെപി സർക്കാർ പ്രകടമാകുന്നത്. കുറ്റവാളികളെ ശിക്ഷിക്കണമെന്നും കിസാൻ സംയുക്ത മോർച്ചക്ക് പൂർണ പിന്തുണ നൽകുന്നുവെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.
ब्रिटिश हुकूमत ने जो किया जुल्म अन्नदाताओं पर उस से बड़ी बर्बरता।
यह नहीं सहेंगे हम लोग।
गुनहगार को सजा दो।
संयुक्त किसान मोर्चा को पूर्ण समर्थन।https://t.co/7zce4XKlt0— Sitaram Yechury (@SitaramYechury) October 3, 2021
അതേസമയം, കർഷകർക്ക് നേരെ വാഹനം ഓടിച്ച് കയറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ നാളെ രാജ്യവ്യാപകമയി കളക്ടറേറ്റ് വളയുമെന്ന് കിസാന്‍മോര്‍ച്ച വ്യക്തമക്കി. അപകടം വരുത്തിയ കാറിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ഡോ.ദർശൻ പാൽ ആവശ്യപ്പെട്ടു. സംഭവത്തില്‍ അജയ് മിശ്ര കേന്ദ്ര മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here