യുപി കർഷക കൊലപാതകം;മരണം എട്ടായി, പ്രക്ഷോഭം രാജ്യവ്യാപകമാകും

ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ച് കയറ്റി എട്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി സംയുക്ത കിസാൻ മോർച്ച. കര്‍ഷകരുടെ മരണത്തില്‍ പ്രതിഷേധിച്ച് കളക്ട്രേറ്റുകള്‍ വളഞ്ഞ് കർഷകർ പ്രതിഷേധിക്കും.യു പി ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത പരിപാടിയിലേക്ക് കർഷകർ പ്രതിഷേധവുമായെത്തിയതാണ് പ്രശ്നങ്ങളിൽ കലാശിച്ചത്.

പ്രകോപിതരായ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ,ആശിഷ് മിശ്ര കർഷകർക്ക് നേരെ വേടി ഉതിർത്ത ശേഷം പ്രതിഷേധക്കാർക്ക് നേരെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. കർഷകർക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിടുക എന്നതാണ് നിലവിൽ കേന്ദ്ര സർക്കാരിന്റെ അജണ്ട.

കർണാലിൽ ഉണ്ടായ ആക്രമങ്ങളിൽ ഒരു കർഷകൻ മരിച്ച് ദിവസങ്ങൾക്കു ശേഷമാണ് അസമിൽ കർഷകർക്ക് നേരെ പൊലിസ് അതിക്രമം നടത്തുന്നത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശിലും ബിജെപി നേതാക്കൾ കർഷകർക്ക് നേരെ വ്യാപകമായി അക്രമം അഴിച്ചു വിടുന്നത്.

അതേസമയം, ഹരിയനയിൽ സമരം ചെയ്യുന്ന കർഷകരെ അടിച്ചൊടിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഹരിയനയിൽ സമരം ചെയ്യുന്ന കർഷകരെ ബിജെപി പ്രവർത്തകർ ദണ്ടുകൾ ഉപയോഗിച്ച് അക്രമിക്കണമെന്ന് ഘട്ടർ പറഞ്ഞു. ഘട്ടറിന്റെ പരാമർശനത്തിനെതിരെ വ്യപകമായ പ്രധിഷേധം ശക്തമായിട്ടുണ്ട്.

രാജ്യത്തിന്റെ വിശപ്പകറ്റാൻ പണിയെടുക്കുന്ന കർഷകരെ തല്ലിയോടിക്കണമെന്ന് പറയുന്ന ഘട്ടറിനു മുഖ്യ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. അക്രമത്തിലൂടെ കർഷകരെ തോൽപ്പിക്കാൻ സാധിക്കില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും കർഷർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News